എന്താണ് ട്രിപ്പിൾ ലോക്ഡൗൺ?
14/05/2021 എന്താണ് ട്രിപ്പിൾ ലോക്ഡൗൺ? റെഡ്സോണുകളിലെ പ്രത്യേക രോഗബാധിത പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കുക. സാധാരണ ലോക്ഡൗണ്‍ നിബന്ധനകൾ റെഡ് സോണിലാകെ ബാധകമായിരിക്കും. ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. ഇവിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനയുണ്ടാകും. ഹോട്സ്പോട്ടുകളിലെ പല വഴികളും അടച്ചിരിക്കുന്നതിനാൽ ഒരു പ്രദേശത്തേക്ക് പല വഴിയിലൂടെ എത്താൻ സാധിക്കില്ല. അങ്ങനെവരുമ്പോൾ ക്ഷുഭിതരാകാതെ നമ്മൾ ഈ മഹാമാരിയെ തുരത്തുന്നതിന് വേണ്ടി പരമാവധി നമ്മുടെ ഭരണ സംവിധാനങ്ങൾ പറയുന്നത് അനുസരിച്ച് എല്ലാവരും സഹകരിക്കണം. അത് മാത്രവുമല്ല ട്രിപ്പിൾ ലോക്ഡൗണ്‍ ആയ സ്ഥലങ്ങളിൽ പുറത്തിറങ്ങുന്നവർക്കെതിരെ പോലീസ് കേസെടുക്കുകയും, പുറത്തിറങ്ങുന്നവരിൽ നിന്നും ഫൈൻ ഈടാക്കുകയും ചെയ്യാനുള്ള സാധ്യതയും ഉണ്ട്. റേഷൻ കടകൾ, പലചരക്ക് കടകൾ, പഴം പച്ചകറി, ഇറച്ചി, മൽസ്യം തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ വിൽക്കാം. ബാങ്ക്, എടിഎം, ഇൻഷുറൻസ് സ്ഥാപനങ്ങൾ പ്രവർത്തിക്കും. അച്ചടി, ദൃശ്യ മാധ്യമങ്ങളുടെ പ്രവർത്തനം തടസപ്പെടില്ല. ...


Comments
Post a Comment